മധ്യപ്രദേശിലെ വർഗീയ കൊലപാതകം : ബിജെപി നേതാവ്‌ അറസ്‌റ്റിൽ



ന്യൂഡൽഹി മധ്യപ്രദേശിലെ നീമച്ച് ജില്ലയിൽ വർഗീയ ആക്രമണത്തിൽ മാനസികവെല്ലുവിളി നേരിടുന്ന വൃദ്ധൻ കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവിനെ അറസ്‌റ്റ്‌ ചെയ്‌തു. കോർപറേഷനിലെ ബിജെപി മുൻ കൗൺസിലറുടെ ഭർത്താവ്‌ ദിനേശ് കുശ്വാഹയാണ്‌ പിടിയിലായത്‌. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുത്തിരുന്നു. ഭൻവർലാൽ ജയിനാ(65)ണ്‌ കൊല്ലപ്പെട്ടത്‌. മുസ്ലിമാണോയെന്നും പേര്‌ മുഹമ്മദ്‌ എന്നാണോയെന്നും ചോദിച്ചായിരുന്നു മർദനം. വിഷയത്തിൽ വൻ പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞ ആഴ്‌ച പ്രദേശത്ത്‌ വർഗീയ സംഘർഷമുണ്ടായിരുന്നു. പുരണി കച്ചേരി പ്രദേശത്തെ മുസ്ലിംപള്ളിക്ക്‌ സമീപം ഹനുമാൻ വിഗ്രഹം സ്ഥാപിക്കാൻ ഒരുവിഭാഗം ശ്രമിച്ചതാണ്‌ സംഘർഷത്തിനിടയാക്കിയത്‌. ഇതുമായി കൊലപാതകത്തിന്‌ ബന്ധമുണ്ടോയെന്നും  പൊലീസ്‌ അന്വേഷിക്കുന്നു. Read on deshabhimani.com

Related News