25 April Thursday

മധ്യപ്രദേശിലെ വർഗീയ കൊലപാതകം : ബിജെപി നേതാവ്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


ന്യൂഡൽഹി
മധ്യപ്രദേശിലെ നീമച്ച് ജില്ലയിൽ വർഗീയ ആക്രമണത്തിൽ മാനസികവെല്ലുവിളി നേരിടുന്ന വൃദ്ധൻ കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവിനെ അറസ്‌റ്റ്‌ ചെയ്‌തു. കോർപറേഷനിലെ ബിജെപി മുൻ കൗൺസിലറുടെ ഭർത്താവ്‌ ദിനേശ് കുശ്വാഹയാണ്‌ പിടിയിലായത്‌. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുത്തിരുന്നു.

ഭൻവർലാൽ ജയിനാ(65)ണ്‌ കൊല്ലപ്പെട്ടത്‌. മുസ്ലിമാണോയെന്നും പേര്‌ മുഹമ്മദ്‌ എന്നാണോയെന്നും ചോദിച്ചായിരുന്നു മർദനം. വിഷയത്തിൽ വൻ പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞ ആഴ്‌ച പ്രദേശത്ത്‌ വർഗീയ സംഘർഷമുണ്ടായിരുന്നു. പുരണി കച്ചേരി പ്രദേശത്തെ മുസ്ലിംപള്ളിക്ക്‌ സമീപം ഹനുമാൻ വിഗ്രഹം സ്ഥാപിക്കാൻ ഒരുവിഭാഗം ശ്രമിച്ചതാണ്‌ സംഘർഷത്തിനിടയാക്കിയത്‌. ഇതുമായി കൊലപാതകത്തിന്‌ ബന്ധമുണ്ടോയെന്നും  പൊലീസ്‌ അന്വേഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top