യുവതിയെ മർദിച്ച ബിജെപി നേതാവ് അറസ്റ്റിൽ



മഥുര> യുപിയിലെ മഥുരയിൽ കടയിൽ അതിക്രമിച്ച് കയറി യുവതിയെയും സഹോദരനെയും ക്രൂരമായി മർദിച്ച കേസിൽ ബിജെപി നേതാവടക്കം നാലുപേർ അറസ്‌റ്റിൽ. പത്ത് പേർക്കെതിരെ കേസെടുത്തു. ബർസാന ഏരിയയിലെ  ജനസേവന കേന്ദ്രത്തിലെ കടയിൽ ശനിയാണ് സംഭവം.  ബിജെപി നേതാവ്‌ രൺവീർ സിങ്, ദീനു, വീരേന്ദ്ര, ഹരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്.  യുവതിയെയും സഹോദരനെയും കൊല്ലാൻ ശ്രമിച്ചതിനും യുവതിയെ പീഡിപ്പിച്ചതിനും കട കൊള്ളയടിച്ചതിനുമാണ്  കേസ്. Read on deshabhimani.com

Related News