19 April Friday

യുവതിയെ മർദിച്ച ബിജെപി നേതാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 13, 2022

മഥുര> യുപിയിലെ മഥുരയിൽ കടയിൽ അതിക്രമിച്ച് കയറി യുവതിയെയും സഹോദരനെയും ക്രൂരമായി മർദിച്ച കേസിൽ ബിജെപി നേതാവടക്കം നാലുപേർ അറസ്‌റ്റിൽ. പത്ത് പേർക്കെതിരെ കേസെടുത്തു. ബർസാന ഏരിയയിലെ  ജനസേവന കേന്ദ്രത്തിലെ കടയിൽ ശനിയാണ് സംഭവം.  ബിജെപി നേതാവ്‌ രൺവീർ സിങ്, ദീനു, വീരേന്ദ്ര, ഹരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്.  യുവതിയെയും സഹോദരനെയും കൊല്ലാൻ ശ്രമിച്ചതിനും യുവതിയെ പീഡിപ്പിച്ചതിനും കട കൊള്ളയടിച്ചതിനുമാണ്  കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top