ബിബിസി ഓഫീസിനുമുന്നിൽ ഹിന്ദുസേനയുടെ ഭീഷണി പോസ്റ്റർ



ന്യൂഡൽഹി > ഗുജറാത്ത്‌ കലാപത്തിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക്‌ പുറത്തുകൊണ്ടുവന്ന ഡോക്യുമെന്ററി പുറത്തുവിട്ടതിനു പിന്നാലെ ഡൽഹിയിലെ ബിബിസി ഓഫീസിനുമുന്നിൽ ഭീഷണി പോസ്റ്റർ. ഹിന്ദുസേനാ പ്രവർത്തകരാണ്‌ ഡൽഹി കസ്‌തൂർബ മാർഗിലെ ഓഫീസിനു മുന്നിൽ ഞായറാഴ്‌ച പോസ്റ്റർ പതിച്ചത്‌. ബിബിസി ഇന്ത്യ വിടണമെന്നാണ് പോസ്റ്ററിലെ ആവശ്യം. രാജ്യത്തിന്റെയും മോദിയുടെയും യശസ്സ്‌ കെടുത്തുന്നതാണ്‌ ഡോക്യുമെന്ററിയെന്ന്‌ ഹിന്ദുസേനാ തലവൻ വിഷ്‌ണു ഗുപ്‌ത ആരോപിച്ചു.   Read on deshabhimani.com

Related News