24 April Wednesday

ബിബിസി ഓഫീസിനുമുന്നിൽ ഹിന്ദുസേനയുടെ ഭീഷണി പോസ്റ്റർ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

ന്യൂഡൽഹി > ഗുജറാത്ത്‌ കലാപത്തിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക്‌ പുറത്തുകൊണ്ടുവന്ന ഡോക്യുമെന്ററി പുറത്തുവിട്ടതിനു പിന്നാലെ ഡൽഹിയിലെ ബിബിസി ഓഫീസിനുമുന്നിൽ ഭീഷണി പോസ്റ്റർ. ഹിന്ദുസേനാ പ്രവർത്തകരാണ്‌ ഡൽഹി കസ്‌തൂർബ മാർഗിലെ ഓഫീസിനു മുന്നിൽ ഞായറാഴ്‌ച പോസ്റ്റർ പതിച്ചത്‌. ബിബിസി ഇന്ത്യ വിടണമെന്നാണ് പോസ്റ്ററിലെ ആവശ്യം. രാജ്യത്തിന്റെയും മോദിയുടെയും യശസ്സ്‌ കെടുത്തുന്നതാണ്‌ ഡോക്യുമെന്ററിയെന്ന്‌ ഹിന്ദുസേനാ തലവൻ വിഷ്‌ണു ഗുപ്‌ത ആരോപിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top