യുപിയെ വൃത്തിയാക്കാന്‍ കേരളത്തിന്റെ ബാൻഡികൂട്ട്



ലഖ്‌നൗ> ഉത്തർപ്രദേശിലെ അഴുക്കുചാലുകൾ കേരളത്തിൽനിന്നുള്ള റോബോട്ടുകൾ വൃത്തിയാക്കും. മാൻഹോളുകളും അടഞ്ഞുകിടക്കുന്ന അഴക്കുചാലുകളും വൃത്തിയാക്കാൻ കേരളം ആസ്ഥാനമായുള്ള ജെൻറോബോട്ടിക്‌സ് വികസിപ്പിച്ച ബാൻഡികൂട്ട് റോബോട്ടുകൾ ഉപയോഗിക്കാൻ യുപി സർക്കാരിന്റെ പദ്ധതിയായി. പ്രയാഗ്‌രാജിൽനിന്നാണ്‌ പദ്ധതി ആരംഭിക്കുന്നത്‌. പ്രയാഗ്‌രാജ് നഗർ നിഗത്തിനും ജലകാൽ വകുപ്പിനും മൂന്ന് ബാൻഡികൂട്ട് റോബോട്ടുകൾ യുപി സർക്കാർ നൽകി. 1.18 കോടി രൂപ ചെലവിട്ടാണ്‌ ‌ഇവ വാങ്ങിയത്‌. ഹോളിക്കുശേഷം ഇവയുടെ സമ്പൂർണ സേവനം ലഭ്യമാക്കും. ഏത് തരത്തിലുള്ള മലിനജല മാൻഹോളുകളും വൃത്തിയാക്കാൻ രൂപകൽപ്പന ചെയ്ത റോബോട്ടിക് യന്ത്രമാണ് ബാന്‍ഡികൂട്ട്. Read on deshabhimani.com

Related News