19 April Friday

യുപിയെ വൃത്തിയാക്കാന്‍ കേരളത്തിന്റെ ബാൻഡികൂട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

ലഖ്‌നൗ> ഉത്തർപ്രദേശിലെ അഴുക്കുചാലുകൾ കേരളത്തിൽനിന്നുള്ള റോബോട്ടുകൾ വൃത്തിയാക്കും. മാൻഹോളുകളും അടഞ്ഞുകിടക്കുന്ന അഴക്കുചാലുകളും വൃത്തിയാക്കാൻ കേരളം ആസ്ഥാനമായുള്ള ജെൻറോബോട്ടിക്‌സ് വികസിപ്പിച്ച ബാൻഡികൂട്ട് റോബോട്ടുകൾ ഉപയോഗിക്കാൻ യുപി സർക്കാരിന്റെ പദ്ധതിയായി.

പ്രയാഗ്‌രാജിൽനിന്നാണ്‌ പദ്ധതി ആരംഭിക്കുന്നത്‌. പ്രയാഗ്‌രാജ് നഗർ നിഗത്തിനും ജലകാൽ വകുപ്പിനും മൂന്ന് ബാൻഡികൂട്ട് റോബോട്ടുകൾ യുപി സർക്കാർ നൽകി. 1.18 കോടി രൂപ ചെലവിട്ടാണ്‌ ‌ഇവ വാങ്ങിയത്‌. ഹോളിക്കുശേഷം ഇവയുടെ സമ്പൂർണ സേവനം ലഭ്യമാക്കും. ഏത് തരത്തിലുള്ള മലിനജല മാൻഹോളുകളും വൃത്തിയാക്കാൻ രൂപകൽപ്പന ചെയ്ത റോബോട്ടിക് യന്ത്രമാണ് ബാന്‍ഡികൂട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top