ഹിമാചലിലെ തിയോഗിൽ കോൺഗ്രസ്‌ സ്ഥാനാർഥിക്ക്‌ ജയം

കുൽദീപ്‌ സിങ്‌ റാത്തോഡ്‌


മണ്ഡി > നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ തിയോഗ്‌ മണ്ഡലത്തിൽ കോൺഗ്രസിന്‌ ജയം. കുൽദീപ്‌ സിങ്‌ റാത്തോഡ്‌ ആണ്‌ വിജയിച്ചത്‌. നാലായിരത്തിലധികം വോട്ടുകൾക്കാണ്‌ ബിജെപി സ്ഥാനാർഥി അജയ്‌ ശ്യാമിനെ കുൽദീപ്‌ സിങ്‌ തോൽപ്പിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്‌ സിപിഐ എം വിജയിച്ച ഏക മണ്ഡലമാണ്‌ തിയോഗ്‌. സിറ്റിങ്‌ എംഎൽഎ രാകേഷ്‌ സിംഗ നാലാം സ്ഥാനത്തായി. കോൺഗ്രസ്‌ വിമത ഇന്ദു വർമയാണ്‌ മൂന്നാംസ്ഥാനത്ത്‌.   Read on deshabhimani.com

Related News