അസമിൽ വെള്ളപ്പൊക്കം രൂക്ഷം



ദിസ്പുർ അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് പല ​ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. 15 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 31 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്.1.56 ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.   ത്രിപുരയിലെ അ​ഗർത്തലയിൽ  കനത്തമഴയിൽ നദി കരകവിഞ്ഞതിനെ തുടർന്ന്, നാട്ടുകാരനായ ഒരാളെ കാണാതായി. Read on deshabhimani.com

Related News