"പഞ്ചാബ് മുഖ്യമന്ത്രിയെ' ഫോണിൽ നിർദേശിക്കാമെന്ന്‌ കെജ്‌രിവാൾ

image credit arvind kejriwal twitter


ന്യൂഡൽഹി പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെച്ചൊല്ലി ആംആദ്‌മി പാർടിയിലെ തർക്കം പരിഹരിക്കാൻ അരവിന്ദ്‌ കെജ്‌രിവാളിന്റെ പുതിയ മാർഗം. 7074870748 എന്ന നമ്പരിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർദേശിക്കാമെന്ന്‌ പാർടി ദേശീയ കൺവീനർ കൂടിയായ ഡൽഹി മുഖ്യമന്ത്രി അറിയിച്ചു. എഎപി സംസ്ഥാന അധ്യക്ഷൻ ഭഗവന്ത്‌സിങ്‌ മാനാണ്‌  മുഖ്യമന്ത്രിയാകേണ്ടതെങ്കിലും തീരുമാനം ജനങ്ങൾക്ക്‌ വിടുകയാണെന്ന്‌ കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  ഭഗവന്ത്‌ മാനും ഒപ്പമുണ്ടായിരുന്നു. പതിനേഴിനകം വിളിച്ചോ വാട്സാപ്‌ വഴിയോ എസ്‌എംഎസ്‌ അയച്ചോ പേര്‌ അറിയിക്കാം.മുഖ്യമന്ത്രിസ്ഥാനാർഥിയായി കർഷകനേതാവ്‌ ബൽബീർ സിങ്‌ രജേവാളിന്റെ പേരും സജീവമായി ഉയർന്നതോടെയാണ്‌ ഈ പരീക്ഷണം. Read on deshabhimani.com

Related News