29 March Friday

"പഞ്ചാബ് മുഖ്യമന്ത്രിയെ' ഫോണിൽ നിർദേശിക്കാമെന്ന്‌ കെജ്‌രിവാൾ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

image credit arvind kejriwal twitter


ന്യൂഡൽഹി
പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെച്ചൊല്ലി ആംആദ്‌മി പാർടിയിലെ തർക്കം പരിഹരിക്കാൻ അരവിന്ദ്‌ കെജ്‌രിവാളിന്റെ പുതിയ മാർഗം. 7074870748 എന്ന നമ്പരിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർദേശിക്കാമെന്ന്‌ പാർടി ദേശീയ കൺവീനർ കൂടിയായ ഡൽഹി മുഖ്യമന്ത്രി അറിയിച്ചു.

എഎപി സംസ്ഥാന അധ്യക്ഷൻ ഭഗവന്ത്‌സിങ്‌ മാനാണ്‌  മുഖ്യമന്ത്രിയാകേണ്ടതെങ്കിലും തീരുമാനം ജനങ്ങൾക്ക്‌ വിടുകയാണെന്ന്‌ കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  ഭഗവന്ത്‌ മാനും ഒപ്പമുണ്ടായിരുന്നു. പതിനേഴിനകം വിളിച്ചോ വാട്സാപ്‌ വഴിയോ എസ്‌എംഎസ്‌ അയച്ചോ പേര്‌ അറിയിക്കാം.മുഖ്യമന്ത്രിസ്ഥാനാർഥിയായി കർഷകനേതാവ്‌ ബൽബീർ സിങ്‌ രജേവാളിന്റെ പേരും സജീവമായി ഉയർന്നതോടെയാണ്‌ ഈ പരീക്ഷണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top