അരുണാചലിൽ കരസേന ഹെലികോപ്‌റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു

twitter.com/ANI


ന്യൂഡൽഹി> അരുണാചൽ പ്രദേശിലെ തവാങ്ങിൽ കരസേന ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. ലൈഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് കൊല്ലപ്പെട്ടത്. സഹപൈലറ്റിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. സൈന്യത്തിന്‍റെ ചീറ്റ ഹെലികോപ്റ്റര്‍  പരീക്ഷണ പറക്കലിനിടെ  അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി സൈന്യം പ്രസ്താവനയിൽ അറിയിച്ചു.   Read on deshabhimani.com

Related News