23 April Tuesday

അരുണാചലിൽ കരസേന ഹെലികോപ്‌റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

twitter.com/ANI

ന്യൂഡൽഹി> അരുണാചൽ പ്രദേശിലെ തവാങ്ങിൽ കരസേന ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. ലൈഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് കൊല്ലപ്പെട്ടത്. സഹപൈലറ്റിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

സൈന്യത്തിന്‍റെ ചീറ്റ ഹെലികോപ്റ്റര്‍  പരീക്ഷണ പറക്കലിനിടെ  അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top