അമരാവതി കൊലപാതകം: ഐഎസ് മോഡൽ വധമെന്ന് എൻഐഎ



മുംബൈ> മഹാരാഷ്ട്രയിലെ അമരാവതിയിലെ മെഡിക്കല്‍ സ്റ്റോറുടമയുടേത് ഐഎസ് മോഡൽ കൊലപാതകമാണെന്ന് എൻഐഎ. സംഭവത്തില്‍ എന്‍ഐഎ യുഎപിഎ ചുമത്തി. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജൂൺ 21നാണ് 54 കാരനായ മരുന്നുകട ഉടമ ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെ കൊല്ലപ്പെട്ടത്. പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ചതിനാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു.   Read on deshabhimani.com

Related News