20 April Saturday

അമരാവതി കൊലപാതകം: ഐഎസ് മോഡൽ വധമെന്ന് എൻഐഎ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

മുംബൈ> മഹാരാഷ്ട്രയിലെ അമരാവതിയിലെ മെഡിക്കല്‍ സ്റ്റോറുടമയുടേത് ഐഎസ് മോഡൽ കൊലപാതകമാണെന്ന് എൻഐഎ. സംഭവത്തില്‍ എന്‍ഐഎ യുഎപിഎ ചുമത്തി. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ജൂൺ 21നാണ് 54 കാരനായ മരുന്നുകട ഉടമ ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെ കൊല്ലപ്പെട്ടത്. പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ചതിനാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top