സ്വാതന്ത്ര്യദിനാഘോഷം: ദക്ഷിണാഫ്രിക്കയില്‍നിന്ന് 12 ചീറ്റകളെത്തും
ജൊഹന്നാസ്ബര്‍ഗ്> ഇന്ത്യയുടെ 75–-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആഗസ്ത് 15ന് ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കും. നമീബിയയില്നിന്നാകും ഇവയെ എത്തിക്കുകയെന്ന് പ്രെട്രോറിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ആര്ഡിയന് ടോര്‍ഡിഫ് പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ചീറ്റകളെ എത്തിക്കുക. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ ധാരണപത്രത്തില്‍ ഒപ്പുവച്ചാലുടന്‍ ഇവയെ കയറ്റി അയക്കാനാകും. ആവശ്യമെങ്കില്‍ കൂടുതല്‍ ചീറ്റകളെ നല്‍കാനും പദ്ധതിയുണ്ട്. 1948ല്‍ ഛത്തീസ്ഗഢിലെ കൊറിയ സാല് കാടുകളിലാണ് അവസാന ചീറ്റ ചത്തത്. Read on deshabhimani.com