16 April Tuesday

സ്വാതന്ത്ര്യദിനാഘോഷം: ദക്ഷിണാഫ്രിക്കയില്‍നിന്ന് 12 ചീറ്റകളെത്തും

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ജൊഹന്നാസ്ബര്‍​ഗ്> ഇന്ത്യയുടെ 75–-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാ​ഗമായി ആ​ഗസ്‌ത് 15ന് ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കും. നമീബിയയില്‍നിന്നാകും ഇവയെ എത്തിക്കുകയെന്ന്‌ പ്രെട്രോറിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ആര്‍ഡിയന്‍ ടോര്‍ഡിഫ് പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ആ​ദ്യഘട്ടത്തില്‍ ചീറ്റകളെ എത്തിക്കുക.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ ധാരണപത്രത്തില്‍ ഒപ്പുവച്ചാലുടന്‍ ഇവയെ കയറ്റി അയക്കാനാകും.  ആവശ്യമെങ്കില്‍ കൂടുതല്‍ ചീറ്റകളെ നല്‍കാനും പദ്ധതിയുണ്ട്‌. 1948ല്‍ ഛത്തീസ്​ഗഢിലെ കൊറിയ സാല്‍ കാടുകളിലാണ് അവസാന ചീറ്റ ചത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top