ആധാർ: പുനഃപരിശോധനാഹർജികൾ ഇന്ന്‌ പരിഗണിക്കും



ന്യൂഡൽഹി > ആധാറിന്റെ നിയമസാധുത ഉയർത്തിപ്പിടിച്ച 2018ലെ ഭരണഘടനാബെഞ്ചിന്റെ വിധിക്ക്‌ എതിരായ പുനഃപരിശോധനാഹർജികൾ സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്‌റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്‌, അശോക്‌ഭൂഷൺ, എസ്‌ അബ്‌ദുൾനസീർ, ഭൂഷൺ ഗവായ്‌ എന്നിവർ അംഗങ്ങളായ ഭരണഘടനാബെഞ്ച്‌ തിങ്കളാഴ്‌ച പകൽ 1.30ന്‌ പുനഃപരിശോധനാ ഹർജികൾ ചേംബറിൽ പരിഗണിക്കും. 2018 സെപ്‌തംബറിൽ ചീഫ് ‌ജസ്‌റ്റിസായിരുന്ന ദീപക്‌മിശ്ര നേതൃത്വം നൽകിയിരുന്ന അഞ്ചംഗബെഞ്ചാണ്‌ 4:1 ഭൂരിപക്ഷത്തിൽ ആധാറിന്റെ നിയമസാധുത ഉയർത്തിപ്പിടിച്ചത്‌. ഈ ബെഞ്ചിൽ അംഗമായിരുന്ന ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ ആധാർ ഭരണഘടനാവിരുദ്ധമാണെന്ന ഭിന്നവിധി പുറപ്പെടുവിച്ചു.  2018ലെ സുപ്രീംകോടതി ഉത്തരവിന്‌ എതിരെ കോൺഗ്രസ്‌ നേതാവ്‌ ജയറാംരമേശ്‌ ഉൾപ്പെടെയുള്ളവരാണ്‌ പുനഃപരിശോധനാഹർജി നൽകിയത്‌. Read on deshabhimani.com

Related News