24 April Wednesday

ആധാർ: പുനഃപരിശോധനാഹർജികൾ ഇന്ന്‌ പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2021

ന്യൂഡൽഹി > ആധാറിന്റെ നിയമസാധുത ഉയർത്തിപ്പിടിച്ച 2018ലെ ഭരണഘടനാബെഞ്ചിന്റെ വിധിക്ക്‌ എതിരായ പുനഃപരിശോധനാഹർജികൾ സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്‌റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്‌, അശോക്‌ഭൂഷൺ, എസ്‌ അബ്‌ദുൾനസീർ, ഭൂഷൺ ഗവായ്‌ എന്നിവർ അംഗങ്ങളായ ഭരണഘടനാബെഞ്ച്‌ തിങ്കളാഴ്‌ച പകൽ 1.30ന്‌ പുനഃപരിശോധനാ ഹർജികൾ ചേംബറിൽ പരിഗണിക്കും.

2018 സെപ്‌തംബറിൽ ചീഫ് ‌ജസ്‌റ്റിസായിരുന്ന ദീപക്‌മിശ്ര നേതൃത്വം നൽകിയിരുന്ന അഞ്ചംഗബെഞ്ചാണ്‌ 4:1 ഭൂരിപക്ഷത്തിൽ ആധാറിന്റെ നിയമസാധുത ഉയർത്തിപ്പിടിച്ചത്‌. ഈ ബെഞ്ചിൽ അംഗമായിരുന്ന ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ ആധാർ ഭരണഘടനാവിരുദ്ധമാണെന്ന ഭിന്നവിധി പുറപ്പെടുവിച്ചു.  2018ലെ സുപ്രീംകോടതി ഉത്തരവിന്‌ എതിരെ കോൺഗ്രസ്‌ നേതാവ്‌ ജയറാംരമേശ്‌ ഉൾപ്പെടെയുള്ളവരാണ്‌ പുനഃപരിശോധനാഹർജി നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top