വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർത്തവ അവധിയും പ്രസവാവധിയും നൽകണം: എ എ റഹീം



ന്യൂഡൽഹി> രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർത്തവ, പ്രസവ അവധി നല്‌കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് എ എ റഹിം എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.കേരളാ സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച മാതൃകാപരമായ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. യുവതികളുടെ വിദ്യാഭ്യാസ അവസരം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു സുപ്രധാന തീരുമാനമാണ് ആർത്തവ അവധി . അനുചിതമായ ധാരണകളാണ് ആർത്തവത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്നത്. എല്ലാ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർത്തവ അവധി നടപ്പാക്കണം .നിലവിൽ ആർത്തവ ,പ്രസവ അവധി ഏർപ്പെടുത്താത്ത  സംസ്ഥാനങ്ങളെ അതിന് പ്രേരിപ്പിക്കണമെന്നും  റഹിം  ആവശ്യപ്പെട്ടു. Read on deshabhimani.com

Related News