25 April Thursday

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർത്തവ അവധിയും പ്രസവാവധിയും നൽകണം: എ എ റഹീം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

ന്യൂഡൽഹി> രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർത്തവ, പ്രസവ അവധി നല്‌കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് എ എ റഹിം എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.കേരളാ സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച മാതൃകാപരമായ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.

യുവതികളുടെ വിദ്യാഭ്യാസ അവസരം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു സുപ്രധാന തീരുമാനമാണ് ആർത്തവ അവധി . അനുചിതമായ ധാരണകളാണ് ആർത്തവത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്നത്. എല്ലാ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർത്തവ അവധി നടപ്പാക്കണം .നിലവിൽ ആർത്തവ ,പ്രസവ അവധി ഏർപ്പെടുത്താത്ത  സംസ്ഥാനങ്ങളെ അതിന് പ്രേരിപ്പിക്കണമെന്നും  റഹിം  ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top