ജെല്ലിക്കട്ട് കാണാനെത്തിയ പതിനാലുകാരനെ കാള കുത്തിക്കൊന്നു



ചെന്നൈ> തമിഴ്‌‌നാട്ടിലെ ധർമപുരിയിൽ നടന്ന ജല്ലിക്കട്ട് മത്സരം കണ്ടുകൊണ്ടിരുന്ന പതിനാലുകാരനെ കാള കുത്തിക്കൊന്നു. പാലക്കോട് സ്വദേശി ഗോകുലാ (14)ണ്‌ മരിച്ചത്‌. പരിപാടിയുടെ അവസാന ഘട്ടത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക്‌ പാഞ്ഞടുത്ത കാള ഗോകുലിനെ കുത്തുകയായിരുന്നു. ഉടൻ ധർമപുരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. Read on deshabhimani.com

Related News