രാജ്യസഭയിൽ പ്രതിഷേധം: എ എ റഹീമും വി ശിവദാസനും അടക്കം 19 പേര്‍ക്ക് സസ്‌പെ‌‌ൻഷൻ



ന്യൂഡൽഹി> രാജ്യസഭയിൽ 19 എംപിമാർക്ക് സസ്‌പെൻഷൻ. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിന് കേരളത്തിൽ നിന്നുള്ള എംപിമാരായ എ എ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവർ അടക്കമുള്ള 19 പേരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ടിആർഎസ് എന്നിവരുടെ എംപിമാരാണ് മറ്റ് സസ്പെൻഡ് ചെയ്യപ്പെട്ടവർ.  ഒരാഴ്‌ചത്തേക്കാണ് സസ്‌പെൻഷൻ. വിലക്കയറ്റത്തിനെതിരെ ലോക്‌സഭയിൽ പ്ലക്കാർഡുമായി പ്രതിഷേധിച്ച നാല് എംപിമാരെ തിങ്കളാഴ്‌ച സസ്‌പെൻഡ് ചെയ്‌തിരുന്നു.   Read on deshabhimani.com

Related News