28 March Thursday

രാജ്യസഭയിൽ പ്രതിഷേധം: എ എ റഹീമും വി ശിവദാസനും അടക്കം 19 പേര്‍ക്ക് സസ്‌പെ‌‌ൻഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 26, 2022

ന്യൂഡൽഹി> രാജ്യസഭയിൽ 19 എംപിമാർക്ക് സസ്‌പെൻഷൻ. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിന് കേരളത്തിൽ നിന്നുള്ള എംപിമാരായ എ എ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവർ അടക്കമുള്ള 19 പേരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ടിആർഎസ് എന്നിവരുടെ എംപിമാരാണ് മറ്റ് സസ്പെൻഡ് ചെയ്യപ്പെട്ടവർ.  ഒരാഴ്‌ചത്തേക്കാണ് സസ്‌പെൻഷൻ.

വിലക്കയറ്റത്തിനെതിരെ ലോക്‌സഭയിൽ പ്ലക്കാർഡുമായി പ്രതിഷേധിച്ച നാല് എംപിമാരെ തിങ്കളാഴ്‌ച സസ്‌പെൻഡ് ചെയ്‌തിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top