യുവാവിനെ മർദിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ



വിളപ്പിൽ> വിളപ്പിൽശാല മലപ്പനംകോട് യുവാവിനെ ആയുധവുമായി മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ വിളപ്പിൽ കുണ്ടാമുഴി കുളച്ചികോട് രാജ് ഭവനിൽ ജോഷി മോഹനനെയാണ് (34) പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഒമ്പതിന്‌ വൈകിട്ട് നാലിനായിരുന്നു സംഭവം. പനയംകോട് വാളക്കോട് സ്വദേശിയായ ഷൈജുവിനെയാണ് (34, സന്തു) പ്രതി അക്രമിച്ചത്. സംഭവത്തിൽ ഷൈജുവിന്റെ പല്ല് ഇളകി പോവുകയും ചെറുവിരലിന് പൊട്ടലുമുണ്ടായി.    പ്രദേശത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകനും മണ്ണ് മാഫിയ സംഘത്തിലെ പ്രധാനിയുമാണ്‌ ജോഷി മോഹൻ. കേസിലെ മറ്റൊരു പ്രതിയായ എബിയുടെ അച്ഛനോട് ഷൈജു വഴക്കിട്ടതിലുള്ള വിരോധത്തിലാണ് പ്രതികൾ അക്രമിച്ചത്‌. മലപ്പനംകോടുവെച്ച് ഷൈജുവിനെ തടഞ്ഞ് നിറുത്തി ഇരുമ്പുകമ്പി കൊണ്ട് അക്രമിക്കുകയായിരുന്നു.  Read on deshabhimani.com

Related News