19 April Friday

യുവാവിനെ മർദിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
വിളപ്പിൽ> വിളപ്പിൽശാല മലപ്പനംകോട് യുവാവിനെ ആയുധവുമായി മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ വിളപ്പിൽ കുണ്ടാമുഴി കുളച്ചികോട് രാജ് ഭവനിൽ ജോഷി മോഹനനെയാണ് (34) പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഒമ്പതിന്‌ വൈകിട്ട് നാലിനായിരുന്നു സംഭവം. പനയംകോട് വാളക്കോട് സ്വദേശിയായ ഷൈജുവിനെയാണ് (34, സന്തു) പ്രതി അക്രമിച്ചത്. സംഭവത്തിൽ ഷൈജുവിന്റെ പല്ല് ഇളകി പോവുകയും ചെറുവിരലിന് പൊട്ടലുമുണ്ടായി. 
 
പ്രദേശത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകനും മണ്ണ് മാഫിയ സംഘത്തിലെ പ്രധാനിയുമാണ്‌ ജോഷി മോഹൻ. കേസിലെ മറ്റൊരു പ്രതിയായ എബിയുടെ അച്ഛനോട് ഷൈജു വഴക്കിട്ടതിലുള്ള വിരോധത്തിലാണ് പ്രതികൾ അക്രമിച്ചത്‌. മലപ്പനംകോടുവെച്ച് ഷൈജുവിനെ തടഞ്ഞ് നിറുത്തി ഇരുമ്പുകമ്പി കൊണ്ട് അക്രമിക്കുകയായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top