കാലടിയിൽ യുവാവ് തീ കൊളുത്തി മരിച്ചു



കാലടി> എറണാകുളം കാലടി മരോട്ടിച്ചുവട്ടിൽ യുവാവ് പാടശേഖരത്ത്  തീ കൊളുത്തി മരിച്ചു. മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടിൽ ആൻ്റോ(32) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം . പാടത്തിന് നടുവിലായുള്ള റോഡിലാണ് തീ കൊളുത്തി മരിച്ചത്. വിജനമായ സ്ഥലമാണിത്. നാട്ടുകാർ ചേർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ മാസമാണ്  വിദേശത്തായിരുന്ന ആന്റോ നാട്ടിലെത്തിയത്. ഭാര്യ :നിയ. രണ്ട് മക്കളുണ്ട്. അങ്കമാലി പോലീസ് മേൽനടപടി സ്വീകരിച്ചു. Read on deshabhimani.com

Related News