29 March Friday

കാലടിയിൽ യുവാവ് തീ കൊളുത്തി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

കാലടി> എറണാകുളം കാലടി മരോട്ടിച്ചുവട്ടിൽ യുവാവ് പാടശേഖരത്ത്  തീ കൊളുത്തി മരിച്ചു. മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടിൽ ആൻ്റോ(32) മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം . പാടത്തിന് നടുവിലായുള്ള റോഡിലാണ് തീ കൊളുത്തി മരിച്ചത്. വിജനമായ സ്ഥലമാണിത്.

നാട്ടുകാർ ചേർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ മാസമാണ്  വിദേശത്തായിരുന്ന ആന്റോ നാട്ടിലെത്തിയത്.

ഭാര്യ :നിയ. രണ്ട് മക്കളുണ്ട്. അങ്കമാലി പോലീസ് മേൽനടപടി സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top