കരാര്‍ ജീവനക്കാരിയെ ശല്യംചെയ്ത റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍



കൊല്ലം> ട്രെയിന്‍ ശുചീകരിക്കവെ ജീവനക്കാരിയെ ശല്യംചെയ്ത റെയില്‍വേ ചെന്നൈ ഡിവിഷന്‍ ജീവനക്കാരനായ എസി മെക്കാനിക്ക് അറസ്റ്റില്‍. തമിഴ്നാട് സ്വദേശി ബാലകൃഷ്ണന്‍ (57)ആണ് പിടിയിലായത്. ബുധന്‍ രാവിലെ 10ന് ചെന്നൈ--എഗ്മോര്‍ ട്രെയിനിലാണ് സംഭവം. പ്ലാറ്റ്ഫോം ഒന്ന്--എയില്‍ കിടന്ന ട്രെയിനിന്റെ എസി കോച്ച് വൃത്തിയാക്കുന്നതിനിടെ കരാര്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ജീവനക്കാരിയുടെ പരാതിയില്‍ ഇയാളെ കൊല്ലം റെയില്‍വേ പൊലീസ് അറസ്റ്റ്ചെയ്തു. പ്രതിയെ കോടതി റിമാന്‍ഡ്ചെയ്തു.   Read on deshabhimani.com

Related News