01 July Tuesday

കരാര്‍ ജീവനക്കാരിയെ ശല്യംചെയ്ത റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

കൊല്ലം> ട്രെയിന്‍ ശുചീകരിക്കവെ ജീവനക്കാരിയെ ശല്യംചെയ്ത റെയില്‍വേ ചെന്നൈ ഡിവിഷന്‍ ജീവനക്കാരനായ എസി മെക്കാനിക്ക് അറസ്റ്റില്‍. തമിഴ്നാട് സ്വദേശി ബാലകൃഷ്ണന്‍ (57)ആണ് പിടിയിലായത്. ബുധന്‍ രാവിലെ 10ന് ചെന്നൈ--എഗ്മോര്‍ ട്രെയിനിലാണ് സംഭവം. പ്ലാറ്റ്ഫോം ഒന്ന്--എയില്‍ കിടന്ന ട്രെയിനിന്റെ എസി കോച്ച് വൃത്തിയാക്കുന്നതിനിടെ കരാര്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ജീവനക്കാരിയുടെ പരാതിയില്‍ ഇയാളെ കൊല്ലം റെയില്‍വേ പൊലീസ് അറസ്റ്റ്ചെയ്തു. പ്രതിയെ കോടതി റിമാന്‍ഡ്ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top