കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം



തിരുവനന്തപുരം> കിണര്‍ കുഴിക്കുന്നതിനിടെ കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം.പാറശാലയില്‍ ഇന്ന് രാവിലെ എട്ടിനാണ് സംഭവം. തിരുവനന്തപുരം പാറശാല സ്വദേശി സാബുവിനുനേരെയാണ് ആക്രമണം ഉണ്ടായത്.കൂലി സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. സാബുവിന്റെ സുഹൃത്ത് ബിനുവാണ് ആക്രമിച്ചത്. ബിനുവിന്റെ കിണര്‍ കുഴിച്ചത്  സാബുവായിരുന്നു. തോളിനാണ് പരിക്കേറ്റതെന്നും പരിക്ക് ഗുരുതരമല്ലെന്നും അധികൃതര്‍ പറഞ്ഞു. കിണറ്റില്‍ കുഴഞ്ഞുവീണ സാബുവിനെ അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു   Read on deshabhimani.com

Related News