സുധാകരന്റെ ‘വാക്ക്‌ പിഴ ’തുടരുന്നതിൽ ആക്ഷേപമുണ്ട്‌: വി ഡി സതീശൻ



തിരുവനന്തപുരം> കെപിസിസി അധ്യക്ഷൻ കെ സുധാകരനിൽ നിന്നു തന്നെ തുടർച്ചയായി ആർഎസ്‌എസ്‌ അനുകൂല പ്രസ്‌താവനകൾ വരുന്നതിനെതിൽ വ്യാപക ആശങ്കയും ആക്ഷേപവും ഉയരുന്നുണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ.   ഇക്കാര്യം ഗൗരവമായി പാർട്ടി കാണുന്നു. മുതിർന്നവരടക്കം നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തു. സുധാകരനുമായും ചർച്ച ചെയ്തു. വാക്കുപിഴയാണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ, സുധാകരനെ ന്യായീകരിക്കാനാകില്ല. തുടർച്ചയായി ഇത്‌ സംഭവിക്കുന്നതിനാൽ, ഘടകകക്ഷികളെ മാത്രമല്ല, കോൺഗ്രസിനേയും ദോഷകരമായി ബാധിക്കും. നെഹൃുവിയൻ ആശയങ്ങളിൽ നിന്നോ മതേതരത്വത്തിൽ നിന്നോ വിട്ടുവീഴ്ച പാടില്ലെന്നാണ്‌ ചിന്തൻ ശബിരം എടുത്ത തീരുമാനം. അതിൽ നിന്ന്‌ വഴിമാറി സഞ്ചരിക്കാൻ ആരേയും അനുവദിക്കില്ല. യുഡിഎഫിലേക്ക്‌ ഈ വിഷയം വിടാതെ അതിനു മുമ്പ്‌ തന്നെ മുസ്ലിം ലീഗിനേയും ആർഎസ്‌പി യേയും കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു. Read on deshabhimani.com

Related News