26 April Friday

സുധാകരന്റെ ‘വാക്ക്‌ പിഴ ’തുടരുന്നതിൽ ആക്ഷേപമുണ്ട്‌: വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022

തിരുവനന്തപുരം> കെപിസിസി അധ്യക്ഷൻ കെ സുധാകരനിൽ നിന്നു തന്നെ തുടർച്ചയായി ആർഎസ്‌എസ്‌ അനുകൂല പ്രസ്‌താവനകൾ വരുന്നതിനെതിൽ വ്യാപക ആശങ്കയും ആക്ഷേപവും ഉയരുന്നുണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ.   ഇക്കാര്യം ഗൗരവമായി പാർട്ടി കാണുന്നു. മുതിർന്നവരടക്കം നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തു. സുധാകരനുമായും ചർച്ച ചെയ്തു. വാക്കുപിഴയാണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം.

എന്നാൽ, സുധാകരനെ ന്യായീകരിക്കാനാകില്ല. തുടർച്ചയായി ഇത്‌ സംഭവിക്കുന്നതിനാൽ, ഘടകകക്ഷികളെ മാത്രമല്ല, കോൺഗ്രസിനേയും ദോഷകരമായി ബാധിക്കും. നെഹൃുവിയൻ ആശയങ്ങളിൽ നിന്നോ മതേതരത്വത്തിൽ നിന്നോ വിട്ടുവീഴ്ച പാടില്ലെന്നാണ്‌ ചിന്തൻ ശബിരം എടുത്ത തീരുമാനം. അതിൽ നിന്ന്‌ വഴിമാറി സഞ്ചരിക്കാൻ ആരേയും അനുവദിക്കില്ല. യുഡിഎഫിലേക്ക്‌ ഈ വിഷയം വിടാതെ അതിനു മുമ്പ്‌ തന്നെ മുസ്ലിം ലീഗിനേയും ആർഎസ്‌പി യേയും കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top