മാർപാപ്പയുടെ പ്രതിനിധി വല്ലാർപാടം പള്ളി സന്ദർശിച്ചു



കൊച്ചി ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയായ ഡോ. ലെയോ പോൾദോ ജിറെല്ലി വല്ലാർപാടം പള്ളി സന്ദർശിച്ചു. ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമികത്വം വഹിച്ചു. വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം എന്നിവർ സഹകാർമികരായി. അതിരൂപതയിലെ നൂറോളം വൈദികരും ദിവ്യബലിയിൽ പങ്കെടുത്തു. വല്ലാർപാടം ബസിലിക്കയുടെ ഔദ്യോഗിക ലോഗോ, ഡോ. ലെയോ പോൾദോ ജിറെല്ലി പ്രകാശിപ്പിച്ചു. ബസിലിക്ക റെക്ടർ ഡോ. ആന്റണി വാലുങ്കൽ, സഹവികാരിമാരായ ഫാ. മിഥുൻ ജോസഫ് ചെമ്മായത്ത്, ഫാ. ജോർജ് ജിത്തു വട്ടപ്പിള്ളി, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News