മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു



തിരുവല്ല> പത്തനംതിട്ട മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. തിരുനെൽവേലി സ്വദേശികളായി കാർത്തിക് (15), ശബരീനാഥ് (15) എന്നിവരാണ് മരിച്ചത്. മണിമലയാറ്റിലെ വടക്കൻ കടവിൽ ഞായറാഴ്ച വൈകിട്ട് 3.45 ഓടെയാണ് അപകടം സംഭവിച്ചത്. മല്ലപ്പള്ളിയിലെ കുടുംബവീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയതാണ് ഇവർ. Read on deshabhimani.com

Related News