15 July Tuesday

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 8, 2022

തിരുവല്ല> പത്തനംതിട്ട മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. തിരുനെൽവേലി സ്വദേശികളായി കാർത്തിക് (15), ശബരീനാഥ് (15) എന്നിവരാണ് മരിച്ചത്.

മണിമലയാറ്റിലെ വടക്കൻ കടവിൽ ഞായറാഴ്ച വൈകിട്ട് 3.45 ഓടെയാണ് അപകടം സംഭവിച്ചത്. മല്ലപ്പള്ളിയിലെ കുടുംബവീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയതാണ് ഇവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top