പാലക്കാട് ടൂറിസ്റ്റ് ബസും ട്രാവലറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം, 17 പേർക്ക് പരിക്ക്



പാലക്കാട്> വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്റ്റ് ബസ്സും ട്രാവലറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ ചേർത്തല ആർത്തുങ്കൽ പൈലി (74), ഭാര്യ റോസിലി (66) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നെന്മാറ, വടക്കഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവല്ലയിൽ നിന്നും പഴനിയിലേക്ക് പോകുന്ന ബസും വേളാങ്കണ്ണിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്.   Read on deshabhimani.com

Related News