19 April Friday

പാലക്കാട് ടൂറിസ്റ്റ് ബസും ട്രാവലറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം, 17 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

പാലക്കാട്> വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്റ്റ് ബസ്സും ട്രാവലറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ ചേർത്തല ആർത്തുങ്കൽ പൈലി (74), ഭാര്യ റോസിലി (66) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ നെന്മാറ, വടക്കഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവല്ലയിൽ നിന്നും പഴനിയിലേക്ക് പോകുന്ന ബസും വേളാങ്കണ്ണിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top