കൃഷിയിടത്തില്‍ 
കടുവയുടെ കാല്‍പ്പാട് ; ഭൂതത്താന്‍കെട്ടിൽ ജനം ഭീതിയില്‍



കോതമംഗലം ഭൂതത്താന്‍കെട്ട് ബാരിയേജിനുസമീപത്തെ കൃഷിയിടത്തില്‍ കടുവയുടെ കാല്‍പ്പാദം കണ്ടതോടെ ജനം ഭീതിയില്‍. ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തിൽ കടുവയിറങ്ങിയതായാണ് സൂചന. കൃഷിയിടത്തിൽ കടുവയുടെ കാൽപ്പാദം (പഗ് മാർക്ക്) വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അവിടെയെത്തിയ കടുവ വളര്‍ത്തുമ--ൃഗങ്ങളെ പിടികൂടാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. ഇവിടത്തെ ഒരു വളര്‍ത്തുനായയെ കാണാതായിട്ടുണ്ട്. മണ്ണിൽ പതിഞ്ഞ കാല്‍പ്പാദങ്ങൾ കടുവയുടേതാണെന്ന് പരിശോധനയ്‌ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്നും മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. Read on deshabhimani.com

Related News