28 March Thursday

കൃഷിയിടത്തില്‍ 
കടുവയുടെ കാല്‍പ്പാട് ; ഭൂതത്താന്‍കെട്ടിൽ ജനം ഭീതിയില്‍

ജോഷി അറയ്ക്കൽUpdated: Tuesday Feb 7, 2023


കോതമംഗലം
ഭൂതത്താന്‍കെട്ട് ബാരിയേജിനുസമീപത്തെ കൃഷിയിടത്തില്‍ കടുവയുടെ കാല്‍പ്പാദം കണ്ടതോടെ ജനം ഭീതിയില്‍. ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തിൽ കടുവയിറങ്ങിയതായാണ് സൂചന. കൃഷിയിടത്തിൽ കടുവയുടെ കാൽപ്പാദം (പഗ് മാർക്ക്) വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അവിടെയെത്തിയ കടുവ വളര്‍ത്തുമ--ൃഗങ്ങളെ പിടികൂടാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. ഇവിടത്തെ ഒരു വളര്‍ത്തുനായയെ കാണാതായിട്ടുണ്ട്.

മണ്ണിൽ പതിഞ്ഞ കാല്‍പ്പാദങ്ങൾ കടുവയുടേതാണെന്ന് പരിശോധനയ്‌ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്നും മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top