കാടുവെട്ടാൻ പോയ തൊഴിലാളിയെ കടുവ ആക്രമിച്ചു

കടുവ ആക്രമത്തിൽ പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റുന്നു


പത്തനംതിട്ട> സീതത്തോട് കോട്ടമണ്‍പാറയിൽ തൊഴിലാളിയെ കടുവ ആക്രമിച്ചു. കെഎസ്ഇബിയുടെ ടവർ പണിക്കായി പോയ ആങ്ങമുഴി സ്വദേശി അനുകുമാറിനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വൈദ്യുതി ലൈനിനു താഴെയുള്ള കാട് വെട്ടുന്നതിനിടെയാണ് ആക്രമണം. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News