കണ്ണൂരിൽ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം



മട്ടന്നൂർ > ഇരുമ്പ്‌ ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഉരുവച്ചാൽ പെരിഞ്ചേരിയിലെ കുന്നുമ്മൽ വീട്ടിൽ റിഷാദ്‌ആയിഷ ദമ്പതികളുടെ മകൻ ഹൈദറാണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് ആറോടെ അയൽ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ്‌ അപകടം. സ്ലൈഡിങ് ഗേറ്റ് നീക്കുന്നതിനിടെ ടയർ തെന്നിമാറി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച‌ പുലർച്ചെയോടെ മരിച്ചു.   Read on deshabhimani.com

Related News