20 April Saturday

കണ്ണൂരിൽ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

മട്ടന്നൂർ > ഇരുമ്പ്‌ ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഉരുവച്ചാൽ പെരിഞ്ചേരിയിലെ കുന്നുമ്മൽ വീട്ടിൽ റിഷാദ്‌ആയിഷ ദമ്പതികളുടെ മകൻ ഹൈദറാണ് മരിച്ചത്.

തിങ്കളാഴ്‌ച വൈകിട്ട് ആറോടെ അയൽ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ്‌ അപകടം. സ്ലൈഡിങ് ഗേറ്റ് നീക്കുന്നതിനിടെ ടയർ തെന്നിമാറി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച‌ പുലർച്ചെയോടെ മരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top