പള്ളിയോടം മറിഞ്ഞ് അപകടം: കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി, മരണം മൂന്നായി



ആലപ്പുഴ> അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ചെന്നിത്തല സ്വദേശി രാകേഷിന്റെ (45) മൃതദേഹമാണ് ഞായറാഴ്‌ച കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.   ശനിയാഴ്‌ച രാവിലെ 8.30നായിരുന്നു അപകടം. ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് പുറപ്പെടാൻ തുടങ്ങവെയാണ് ചെന്നിത്തല പള്ളിയോടം മറിഞ്ഞത്. ചെന്നിത്തല തെക്ക് പരിയാരത്ത് ആദിത്യൻ (18), ചെറുകോൽ മനാശ്ശേരിയിൽ വിനീഷ് (38) എന്നിവരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.   Read on deshabhimani.com

Related News