25 April Thursday

പള്ളിയോടം മറിഞ്ഞ് അപകടം: കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി, മരണം മൂന്നായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2022

ആലപ്പുഴ> അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ചെന്നിത്തല സ്വദേശി രാകേഷിന്റെ (45) മൃതദേഹമാണ് ഞായറാഴ്‌ച കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.  

ശനിയാഴ്‌ച രാവിലെ 8.30നായിരുന്നു അപകടം. ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് പുറപ്പെടാൻ തുടങ്ങവെയാണ് ചെന്നിത്തല പള്ളിയോടം മറിഞ്ഞത്. ചെന്നിത്തല തെക്ക് പരിയാരത്ത് ആദിത്യൻ (18), ചെറുകോൽ മനാശ്ശേരിയിൽ വിനീഷ് (38) എന്നിവരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top