മോഷണം ആരോപിച്ച് നടുറോഡില്‍ സ്‌ത്രീ‌‌യ്‌ക്ക്‌ ക്രൂരമര്‍ദനം



തിരുവനന്തപുരം> മോഷണമാരോപിച്ച് തിരുവനന്തപുരത്ത് പട്ടാപ്പകല്‍ നടുറോഡില്‍ സ്ത്രീയ്ക്ക് ക്രൂരമര്‍ദനം. വള മോഷ്‌ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനമുണ്ടായത്. മര്‍ദ്ദനമേറ്റ് സ്ത്രീ നിലത്ത് വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീയാണ് മോഷണമാരോപിച്ച്   ശോഭ എന്ന യുവതിയെ മര്‍ദ്ദിച്ചത്. റോഡില്‍ വെച്ച് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ മറ്റൊരാളാണ്‌  ചിത്രികരിച്ചു പുറത്തുവിട്ടത്‌.  ഇവരുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.   Read on deshabhimani.com

Related News