തൈപ്പൊങ്കല്‍ അവധി വെള്ളിയാഴ്ച; ശനിയാഴ്ച പ്രവര്‍ത്തിദിനം



തിരുവനന്തപുരം> തൈപ്പൊങ്കല്‍ പ്രമാണിച്ച് കേരളിത്തിലെ ആറു ജില്ലകളില്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് തൈപ്പൊങ്കല്‍ അവധിയുള്ളത്. തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ചയാണ് തൈപ്പൊങ്കല്‍. ഇതനുസരിച്ച് അവധി മാറ്റാന്‍ ആവശ്യപ്പെട്ട് തമിഴ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി മാറ്റുന്നത്. ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.   Read on deshabhimani.com

Related News