20 April Saturday

തൈപ്പൊങ്കല്‍ അവധി വെള്ളിയാഴ്ച; ശനിയാഴ്ച പ്രവര്‍ത്തിദിനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

തിരുവനന്തപുരം> തൈപ്പൊങ്കല്‍ പ്രമാണിച്ച് കേരളിത്തിലെ ആറു ജില്ലകളില്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് തൈപ്പൊങ്കല്‍ അവധിയുള്ളത്.

തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ചയാണ് തൈപ്പൊങ്കല്‍. ഇതനുസരിച്ച് അവധി മാറ്റാന്‍ ആവശ്യപ്പെട്ട് തമിഴ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി മാറ്റുന്നത്. ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top