സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്

സുരേഷ് ചങ്ങാടത്ത്


പയ്യോളി> മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഐഎമ്മിലെ  സുരേഷ് ചങ്ങാടത്തിനെ തെരഞ്ഞെടുത്തു.  ഇന്ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിലായിരുന്നു തെരഞ്ഞടുപ്പ് . എതിർസ്ഥാനാർത്ഥി കോൺഗ്രസിലെ രാജീവൻ കൊടലൂർ പരാജയപ്പെട്ടു. സുരേഷ് ചങ്ങാടത്തിന് 8 ഉം രാജീവൻ കൊടലൂരിന് 4 ഉം വോട്ടുകൾ ലഭിച്ചു. പ്രസിഡന്റായിരുന്ന കെ പി ഗോപാലൻ നായർ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോഴിക്കോട് ആർ ആർ ഡപ്യൂട്ടി കലക്ടർ ഷാമിൽ സെബാസ്റ്റ്യൻ വരണാധികാരിയായിരുന്നു   Read on deshabhimani.com

Related News